Savithri Rajeevan / Gravity

 

/// Please read the English translation of this poem (by Pooja Sagar) on the next page. NWCC are proud to present the Malayalam original as follows:

 

ഗുരുത്വാകർഷണം

 

സാവിത്രി രാജീവൻ

 

ഭൂമിയിലേക്ക്‌

നിന്നെ ആകർഷിച്ചു നിർത്തുന്നതെന്താണ്?

ഈ ഹരിതാഭ , ഈ കുളിർ കാറ്റ്,

ഈ പുഴ, ഈ നീല രാവ്

എന്നൊന്നും നീ പറയില്ല എന്നെനിക്കറിയാം

എന്തോ ഒന്നുണ്ടായിരുന്നു എന്നും

അതിപ്പോൾ ഇല്ല എന്നും

നീ പറയുന്നത് ഞാൻ കേൾക്കുന്നു

ആ ഉണ്ടായിരുന്നതെന്തോ അത്

ഭൂതകാലത്തിൽ ആണ്ടാണ്ടു  പോയി എന്നോ

ആഴത്തിൽ മുങ്ങിത്തപ്പിയോ

പരപ്പിൽ നീന്തിയോ നിനക്കത്

കണ്ടെടുക്കാൻ ആവില്ലെന്നും നീ പറയുന്നുണ്ടല്ലോ.

 

എന്നിട്ടും

എന്താണ് ഈ  ഭൂമിയിൽ നിന്നെ  ആകർഷിച്ചനിർത്തുത് ?

പാതാളത്തിൽ നിന്നെന്നപോലെ

നീ കേൾക്കുന്ന നിലവിളികൾ ?

നിനച്ചിരിക്കാതെ

ഹൈറോണിമസ് ബോചിൻറെ നരകത്തിലെ

കാഴ്ചകളിൽ  ഒന്ന്

നിൻറെ   പ്രാർത്ഥനയിൽ,ഇരുട്ടിൽ,

കൺ തുറന്നിരിക്കുന്നതോ?

കാല്പനികത ഒട്ടുമില്ലാത്ത,

കേൾവി സുഖമൊട്ടുമേയില്ലാത്ത

വിലാപങ്ങൾ  ?

വിണ്ട ഭൂമിയിൽ നിന്നും

വിണ്ട മാനത്തുനിന്നും

നനവറ്റ തൊണ്ടകളിൽ നിന്നുമുള്ളവ?

 

 

നിൻറെ നിറം മങ്ങിയ കണ്ണുകൾ

ചിരിയൊട്ടുമേ വിടരാത്ത ചുണ്ടുകൾ

തേഞ്ഞ നെടുവീർപ്പുകൾ

ഇവ ഓരോന്നും

ഒച്ചകേൾപ്പിക്കാതെ   പറയുന്നുണ്ട്

നിന്റെ വർത്തമാനം നിന്നെയീഭൂമിയോട്

ചേർത്തു നിർത്തുന്നേയില്ലെന്ന്

എന്നിട്ടും

എന്തോ, ആരോ ,എന്തിനോ

നിന്നെ വിളിക്കുന്നുണ്ടെന്ന വ്യാജേന 

എന്തോ തിരയാനുണ്ടെന്ന വ്യാജേന

എന്തോ കൊടുക്കാനുണ്ടെന്ന വ്യാജേന

എന്തോ എടുക്കാനുണ്ടെന്ന വ്യാജേന

നീ ഇവിടെ നിൽക്കുകയാണ്

ഈ വർത്തമാനത്തിൽ

ഈ ഭൂഞരക്കങ്ങളിൽ കാതു ചേർത്ത്.

ഭൂമിയുടെ ആകർഷണത്തിൽ പെട്ട്.

 

 

(​ഹൈറോണിമസ് ബോച് :​ നെതർലാൻറ്  ചിത്രകാരൻ )

 

 

/

 

Gravity

 

O tell me, what pulls you to earth?

I am sure, you will not say

It’s the greenery, the breeze, the river,

or this night of the enchanting blue moon

 

I hear you say, there was something

That exists no more

I hear you say, you lost it

In the depths of the past

Diving deep in its abyss

Swimming vast in its expanse,

You say you are not able to retrieve

What you once lost.

 

Yet,

Why do you remain bound to this earth?

Is it the howls from the hell that you can hear?

Unexpectedly,

In your prayers, in the dark

Did you see the hell in Hieronymus Bosch’s painting

look back at you?

Their macabre laments

Emanating from parched earths

Scorched skies

And dried up throats?

 

Your eyes that lost their sparkle,

lips that forgot to bloom smiles

and worn sighs

 

They whisper to me,

That your present does not hold you close to this earth

Yet, you pretend

that someone needs you

that they are calling you

to search,

give,

or take

something.

 

You linger

In this present

Listening to the murmur of the seismic waves

Trapped in the earth’s gravity.

 

 

* Hieronymus Bosch : Early Netherlandish painter​.

 

Translated from Malayalam: Pooja Sagar.

 

 

 

Savithri Rajeevan is a noted Malayalam poet and short fiction writer, based in Thiruvananthapuram, Kerala. She holds a post-graduate degree in Malayalam literature from the University of Kerala and another from the MS University, Baroda, in fine art criticism. She has taught art history in the Sree Sankaracharya University of Sanksrit, Kalady, and is currently an advisory board member of the Central Sahitya Akademi for Malayalam. Widely anthologized, she has published a volume of short fiction and four collections of poetry, most recently Ammaye Kulippikkumbol in 2014.

NWCC says thank you for the poem!

Kommentarer er stengt.

Blogg på WordPress.com.

opp ↑